Uncategorized

കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

കേളകം: ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രോത്സവം കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നടന്നു. പൂർവ്വ വിദ്യാർത്ഥിയും കലാ അധ്യാപകനുമായ ഇ പി ഐസക് മാസ്റ്റർ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു, റിട്ടയേർഡ് ഗണിത അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ കെ പി ഷാജി മാസ്റ്റർ, സീനിയർ അധ്യാപിക ഷീന ജോസ്, പ്രോഗ്രാം കോഡിനേറ്റർ അശ്വതി കെ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകളിലായി 150 ലധികം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിധി നിർണയത്തിന് ശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മത്സരാർത്ഥികളുടെ ഉൽപ്പന്നങ്ങൾ കാണുന്നതിനുള്ള അവസരവും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button