Uncategorized

ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്നു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ദി​സ്‌​പൂ​ർ: ആ​സ​മി​ലെ ധേ​മാ​ജി​യി​ൽ ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്നു. ഗം​ചു​ക് പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഫി​റോ​സ് അ​ലി​യാ​ണ് ഭാ​ര്യ ചി​നു​വാ​ര ബീ​ഗം (33), മ​ക്ക​ളാ​യ നെ​യ്ന അ​ക്ത​ർ (13), സ​ഖി​ൽ അ​ലി (എ​ട്ട്), റി​ജി​ക (അ​ഞ്ച്) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഫി​റോ​സ് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഫി​റോ​സി​നെ പി​ടി​കൂ​ടി പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ടു. പി​ന്നീ​ട് പൊ​ലി​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ചെ​യ്ത​ത്. 10,000 രൂ​പ പ്ര​തി​മാ​സ ശ​മ്പ​ളം കൊ​ണ്ട് കു​ടും​ബം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ത​നി​ക്ക് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നു ഇ​യാ​ൾ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു.

പൊ​ലി​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button