Uncategorized
കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് ഇന്നലെ കാണാതായ 15 കാരനെ കണ്ടെത്തി. കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്. ഇന്നലെ രാവിലെയാണ് 800 രൂപയുമായി വീട്ടിൽ നിന്ന് പോയ വിദ്യാർത്ഥി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി കണ്ണൂരിൽ വന്നിറങ്ങുകയായിരുന്നു. ഇന്നലെ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങുകയും രാവിലെ തിരിച്ചു തലശ്ശേരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ വീട്ടിൽ നിന്ന് വഴക്കുപറയും എന്ന് പേടിച്ചാണ് വീടുവിട്ടതെന്നും കുട്ടി പറഞ്ഞു.



