Uncategorized

സിജെപി മാര്‍ച്ച് വിലക്കണമെന്ന ഹര്‍ജി; ഇടപെടാതെ സുപ്രീം കോടതി

ന്യൂഡല്‍ഹി: സിജെപി മാര്‍ച്ച് വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ശനിയാഴ്ചത്തെ മാര്‍ച്ച് തടയണമെന്ന ഹര്‍ജിയില്‍ ഇടപെട്ടില്ല. ക്രമസമാധാനം പൊലീസിന്റെ പരിധിയില്‍ വരുന്ന കാര്യമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. അന്ന് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി വ്യാഴാഴ്ച qപരിഗണിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചിട്ടില്ല.

നിര്‍ദ്ദിഷ്ട റാലി അക്രമാസക്തമാകുമെന്ന് കരുതാന്‍ തക്കതായ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അതേസമയം റാലി നടത്താമോ എന്നും ഏതെല്ലാം നിബന്ധനകള്‍ക്ക് വിധേയമായിട്ടാകണം എന്നും തീരുമാനിക്കേണ്ടത് അധികൃതരാണെന്നും കോടതി വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button