Uncategorized

16കാരന്റെ മുഖത്തടിച്ച സംഭവം; ഞാറക്കൽ എസ്ഐക്കെതിരെ കൂടുതൽ പരാതി

കൊച്ചി: എറണാകുളം ഞാറക്കലിൽ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയർന്ന എസ്ഐ അരുണിനെതിരെ കൂടുതൽ പരാതി. തന്നെ മർദിച്ചെന്ന് ചേരാനല്ലൂർ സ്വദേശി കിരൺ ആണ് പരാതിയുമായി രംഗത്തെത്തിയത്.കഴിഞ്ഞമാസം സ്റ്റേഷനിൽ പരാതിയുമായി എത്തിയ തന്നെ എസ് ഐ അരുൺ മർദിച്ചുവെന്ന് കിരൺ പറയുന്നു. കരണത്തടിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. എസ്പിക്ക് പരാതി നൽകി ഒരുമാസമായിട്ടും നടപടിയില്ലെന്നും കിരൺ മീഡിയവണിനോട് പറഞ്ഞു.

മാല കാണാതായ കേസിൽ 60കാരിയായ അമ്മൂമ്മക്കൊപ്പം സ്റ്റേഷനിലേക്ക് വന്ന 16കാരനെ എസ്ഐ അരുൺ മുഖത്തടിച്ചെന്നാണ് പരാതിയുയർന്നത്. അമ്മൂമ്മക്ക് കേൾവിക്കുറവിനെ തുടർന്ന് കുട്ടിയാണ് എസ്ഐയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇതിൽ പ്രകോപിതനായി എസ്ഐ മുഖത്തടിച്ചെന്നാണ് പരാതി. തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button