Uncategorized

24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത് 2280 രൂപ; വെള്ളി വിലയും ഇടിഞ്ഞു

.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഗ്രാമിന് 14,650 രൂപയും ഒരു പവന് 1,17,200 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷവും സ്വർണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 215 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,17,800 രൂപയായിരുന്നു ഇന്നലെ ഉച്ചക്ക് ശേഷമുള്ള വില. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button