Uncategorized

5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ

കൊച്ചി: ബിജെപി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ചെലവഴിക്കേണ്ട തുക നേതാക്കള്‍ വീതിച്ചെടുക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്ന് ദേവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ അവസാനിക്കാന്‍ പതിനഞ്ച് ദിവസമുള്ളപ്പോള്‍ കള്ളപ്പണം ചെലവഴിക്കും. ബാക്കി വീതംവെയ്ക്കുമെന്നും ദേവന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ദേവന്റെ പ്രതികരണം.

‘പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നല്ലാതെ കേരള ബിജെപി എന്നെ അവരിലേക്ക് അടുപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അനൗണ്‍സ് ചെയ്യുമ്പോഴാണ് ബ്ലാക്ക് മണി മുഴുവന്‍ വരുന്നത്. ക്യാമ്പെയ്‌ന്റെ സമയത്താണ് കള്ളപ്പണം ചെലവഴിക്കുന്നത്. അഞ്ച് കോടി വന്നിട്ടുണ്ടെങ്കില്‍ അതില്‍ 50 ലക്ഷം രൂപയേ ചെലവാക്കുന്നുള്ളൂ. ബാക്കി പണം നേതാക്കള്‍ വീതിച്ചെടുക്കുമെന്നും ദേവന്‍ പറഞ്ഞു.

ടിവികെയുമായി ബന്ധപ്പെട്ടും ദേവന്‍ പ്രതികരിച്ചു. ടിവികെ കേരളത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് ദേവന്‍ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ടിവികെയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. അടുത്ത തെരഞ്ഞെടുപ്പ് 2031ല്‍ ആണ്. അഞ്ച് വര്‍ഷം സമയമുണ്ടെന്നും ദേവന്‍ പറഞ്ഞു. ടിവികെ തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങില്ല. ദേശീയ തലത്തിലേക്ക് കൊണ്ടുവരാണ് വിജയ് ശ്രമിക്കുന്നത്. ടിവികെയില്‍ പുതുമുഖങ്ങള്‍ക്ക് മാത്രമേ സ്ഥാനമുണ്ടാകുകയുള്ളൂവെന്നും അല്ലാത്തവരെ എടുക്കില്ലെന്നും ദേവന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button