Uncategorized

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു; കേൾവി ശക്തി കുറവായതിനാൽ ട്രെയിനിൻ്റെ ശബ്‌ദം കേട്ടില്ല

അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ മരിച്ചു. എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡ് കൊച്ചുമുറിയിൽ ഈശി (84) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം. എഴുപുന്ന റെയിൽവേ ഗേറ്റിന് വടക്ക് വശത്തായിരുന്നു അപകടം നടന്നത്. കടയിൽ നിന്ന് ചായ കുടിച്ച് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈശി.

കേൾവി ശക്തി കുറവായതിനാൽ തീവണ്ടി വരുന്ന ശബ്ദം കേൾക്കാതെ പോയതാണ് അപകട കാരണമെന്നാണ് വിവരം. കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് തീവണ്ടിയാണ് തട്ടിയത്. ഭാര്യ: അൽഫോൻസ്.

മക്കൾ: ബിജു, ബിന്ദു, വിജി. മരുമക്കൾ: മെയ്ജി, സണ്ണി, ബിജോയ്. മൃതശരീരം അരൂക്കുറ്റി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് ക്വീൻ ഓഫ് പീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button