Uncategorized

ഏറെ നാളായി നിരീക്ഷണത്തില്‍, കയ്യോടെ പൊക്കി; ഇരുമ്പ് പാളികളിൽ നിറച്ച് കഞ്ചാവ് കടത്തിയ പ്രതി പിടിയില്‍

കൊച്ചി: എറണാകുളം ഏലൂരിൽ വിദഗ്ധമായി കടത്തിയ കഞ്ചാവ് പിടികൂടി. കൊച്ചി ഡാൻസാഫിന്‍റെ നേതൃത്വത്തിലായിരുന്നു 20 കിലോ കഞ്ചാവ് വേട്ട. പശ്ചിമ ബംഗാൾ മുര്‍ഷിദാബാദ് സ്വദേശി സുഖ്ചന്ദ് സെഖ് ആണ് പിടിയിലായത്. നാര്‍കോട്ടിക് എസിപി, അനന്ത് ലാലിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒഡിഷയിൽ നിന്ന് കര്‍ണാടകത്തിലെച്ച കഞ്ചാവ് ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക അറയിലേക്ക് മാറ്റി കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഒഡിഷയിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി, ഉയര്‍ന്ന വിലക്ക് കേരളത്തിൽ വിൽക്കുന്ന രീതിയാണ് സുഖ്ചന്ദ് സെഖിന്‍റേതെന്ന് നാര്‍കോട്ടിക്സ് സംഘം പറയുന്നു. ഫയര്‍ഫോഴ്സിനെ എത്തിച്ച്, പൈപ്പുകളുടെ ഭാഗം മുറിച്ചു മാറ്റിയാണ് കഞ്ചാവ് പുറത്തെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പ്രതി വ്യാപകമായി കഞ്ചാവ് വിൽക്കുന്നത്. നേരത്തെ തന്നെ പൊലീസിന്‍റെ റഡാറിലുള്ളയാളാണ് പ്രതി. ഇന്നാണ് തെളിവ് സഹിതം പിടിക്കാനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button