Uncategorized

പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം, സാമൂഹിക മാധ്യമങ്ങളിൽ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ പരിഹാസം

പത്തനംതിട്ട: വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി. അടുത്തിടെ ബിജെപി വിട്ടെത്തിയ ആളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം. പന്തളത്തെ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തി. രൂക്ഷമായ വാക്കുകളിലാണ് മുതിർന്ന നേതാക്കൾക്കെതിരായ പരിഹാസം. ജനീഷ് കുമാർ എംഎൽഎയെ വെട്ടി നിരത്തിയതിലെ അതൃപ്തിയും ശക്തമാകുകയാണ്.

അതേസമയം, സിപിഎം കേന്ദ്രകമ്മറ്റി യോ​ഗം ഇന്ന് മുതൽ നടക്കും. കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മറ്റി കൈക്കൊണ്ട തീരുമാനങ്ങൾ കേന്ദ്ര കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് എതിരെ അച്ചടക്ക നടപടിയെടുത്തതും കേന്ദ്രകമ്മറ്റിയെ അറിയിക്കും. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി എന്നിവയുടെ പ്രവർത്തന വിലയിരുത്തലും യോ​ഗത്തിലുണ്ടാകും. ​ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ ഇനിയുള്ള പാർട്ടി നിലപാടും യോ​ഗത്തിൽ ചർച്ചയാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button