അഖിൽ ജോയന്റെ മൃതദേഹം 24ന് വീ ട്ടിലെത്തിക്കും

വെള്ളരിക്കുണ്ട് (കാസർഗോഡ്): യുക്രെ യ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയന്റെ (26) മൃതദേഹം 24നു വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും.
യുക്രെയ്നിൽനിന്നു മോൾഡോവയിലെ ചി സിനാവിലേക്ക് റോഡ് മാർഗവും തുടർന്ന് ചിസിനാവിൽനിന്ന് ഇസ്‌താംബുൾ വഴി ബം ഗളൂരുവിലേക്ക് വിമാനമാർഗവും തുർക്കി എയർലൈൻസ് എത്തിക്കും. 23നു ബംഗളൂ രുവിലെത്തിക്കുന്ന മൃതദേഹം 24ന് ആംബു ലൻസിലാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെ ത്തിക്കുക. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യൻ എംബസിയിൽ നിന്നും നോർക്കയിൽനിന്നും ജില്ലാ കളക്ടർ ക്കു ലഭിച്ചു. ജൂലൈ 20നാണ് അഖിൽ കൊ ല്ലപ്പെട്ട വിവരം അധികൃതർ വീട്ടുകാരെ അ റിയിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീക രിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദർശിച്ച് അഭ്യർഥിച്ചിരുന്നു. യുക്രെയിനിലെ ഇന്ത്യൻ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായത്.




