Uncategorized

കഥകളി പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: അധ്യാപകനെതിരെ പോക്സോ കേസ്, പ്രതി ഒളിവിൽ

പാലക്കാട്: കഥകളി അഭ്യസിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ കഥകളി അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. കല്ലേകുളങ്ങര കഥകളി ഗ്രാമത്തിലെ അധ്യാപകനായ വെങ്കിട്ടരാമനെതിരെയാണ് മങ്കര പോലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി.

കൗൺസിലിംഗിനിടെ വെളിപ്പെടുത്തൽ
2019-ൽ നടന്ന പീഡന വിവരം അടുത്തിടെ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. വർഷങ്ങളായി കടുത്ത മാനസിക പ്രയാസത്തിലായിരുന്ന വിദ്യാർത്ഥിനി വിവരം തുറന്നുപറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനും പോലീസും ഇടപെട്ട് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

അന്വേഷണം ശക്തമാക്കി
പോലീസ്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പോലീസ് സംഘം കല്ലേകുളങ്ങര കഥകളി ഗ്രാമത്തിലെത്തി തെളിവെടുപ്പ് നടത്തി. പ്രതിയായ വെങ്കിട്ടരാമനെതിരെ മുൻപും സമാനമായ പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാനായി മങ്കര പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button