Uncategorized
ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയില്‍ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. ഓണാഘോഷ ദിവസം പരീക്ഷ മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം




