Uncategorized

ബിജെപി പ്രദേശിക നേതാവിൻ്റെ ആതമഹത്യ; യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റിൽ അന്തി ചർച്ചയും ഇരുട്ടുമുറി അവലോകനവും ഒന്നുമില്ല: വികെ സനോജ്

കണ്ണൂരിലെ ബിജെപി പ്രദേശിക നേതാവിൻ്റെ ആതമഹത്യയെ തുടർന്ന് കസ്റ്റ‍ഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ കുറിച്ച് അന്തി ചർച്ചയും ഇരുട്ടുമുറി അവലോകനവും ഒന്നുമില്ലെന്ന് വികെ സനോജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് വികെ സനോജ് രം​ഗത്തെത്തിയത്. എസ് ദർശൻ നേത്യത്വം നൽകുന്ന തട്ടിപ്പ് സംഘത്തിലെ തലശേരിയിലെ പ്രധാന കണ്ണിയായിരുന്നു ബി ജെ പി നേതാവ്‌ രതീശനെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ സ്വപ്നങ്ങളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് മാഫിയക്കെതിരെ ശക്തമായ നടപടി വേണമെന്നും കുറ്റക്കാർക്ക്‌ എതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button