Uncategorized

വീണ്ടും പൊട്ടിത്തെറി: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം രാജിവെച്ചു

കാസര്‍കോട്: പെരിയ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം രാജിവെച്ചു. മൂന്നാം വാര്‍ഡ് അംഗം കാര്‍ത്യായനിയാണ് രാജി കത്ത് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. അവിശ്വാസത്തിലൂടെ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

19 അംഗ ഭരണസമിതിയില്‍ യുഡിഎഫ്- 9, എല്‍ഡിഎഫ്- 9, ബിജെപി- 1 എന്നിങ്ങനെയാണ് സീറ്റ് നില. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തത്. നറുക്കെടുപ്പിലൂടെ സി കെ സബിതയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. വോട്ടെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയില്‍ വരികയും എന്‍ഡിഎ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നറുക്കെടുപ്പ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button