പേരാവൂർഎക്സൈസ് 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി അബ്‌കാരി കേസെടുത്തു.

പേരാവൂർ :ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പേരാവൂർ എക്സൈസ് റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ പത്മരാജനും പാർട്ടിയും കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ്ചാരായം കടത്തി കൊണ്ടുവന്ന കുറ്റത്തിന് മുൻ അബ്കാരി കേസിലെ പ്രതികൂടിയായ ഇരിട്ടി താലൂക്കിൽ കൊട്ടിയൂർ അംശം ദേശത്ത് ആലുങ്കൽ വീട്ടിൽ ജോസഫ് മകൻ ബിജു വയസ് 53/26 എന്നയാളുടെ പേരിൽ അബ്‌കാരി കേസെടുത്തു. ഓണത്തോട് അനുബന്ധിച്ച് കൊട്ടിയൂർ ചുങ്കക്കുന്ന്, പൊട്ടൻ തോട് തുടങ്ങിയ മലയോര മേഖലകളിൽ ചാരായ വാറ്റും വിൽപ്പനയും മറ്റും നടക്കാൻ സാധ്യതയുള്ളതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാവൂർ റെയിഞ്ച് പാർട്ടി മേൽ പ്രദേശങ്ങളിൽ പരിശോധന നടത്തി പൊട്ടൽ തോട് – കരിമ്പും കണ്ടം ഭാഗത്ത് എത്തിയപ്പോഴാണ് മുൻ അബ്കാരി കേസിലെ പ്രതിയായ ആലുങ്കൽ ബിജു എന്നായാൾ ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ 10 ലിറ്റർ കൊളുന്ന കന്നാസിൽ ചാരായം കടത്തി കൊണ്ട് വരികയും ടിയാൻ എക്സൈസ് പാർട്ടിയെ കണ്ട് ചാരായം ചാക്ക് സഹിതം നിലത്തിട്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഓടിപ്പോയ ടിയാൻ്റെ പേരിൽ Abkari uls 8 (1) &(2) പ്രകാരം CR No. 83/26 ആയി കേസ് രജിസ്റ്റർ ചെയ്തു. ഓടിപ്പോയ പ്രതിയെ അറസ്‌റ്റ് ചെയ്യുന്നതിനുള്ള ശ്രമം നടത്തി വരികയാണ്.
പാർട്ടിയിൽ പ്രാവന്റീവ് ഓഫീസർ കെ കെ ബിജു, പ്രാവന്റീവ് ഓഫീസർ (G) മജീദ് കെ,സിവിൽ എക്സ്സൈസ് ഓഫീസർ ബാലകൃഷ്ണൻ എംകെ, ,വനിത സിവിൽ എക്സൈസ് ഓഫീസർ ശരണ്യ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ ഷ എന്നിവർ നേതൃത്വം നൽകി നൽകി.



