Uncategorized

ബാലിയിൽ നിന്ന് ലൊംബോക്കിലേ യ്ക്ക് പോയ ഫെറിക്ക് തീപിടിച്ചു; ഒരാ ൾ മരിച്ചു, 172 പേരെ രക്ഷപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലി ദ്വീ പിൽ നിന്ന് ലൊംബോക്കിലേയ്ക്ക് പോയ ഫെറിക്ക് തീപിടിച്ച് ഒരാൾ മരിച്ചു. അപകട ത്തിൽ 172 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചില യാത്രക്കാരെ കാണാതായതായും അവർക്കായി തെരച്ചി ൽ തുടരുകയാണെന്നും അധികൃതർ അറി യിച്ചു.ബാലിയിലെ പദാംഗ്ബോയി തുറമുഖത്ത് നിന്ന് ലൊംബോക്കിലെ ലെംബർ തുറമുഖ ത്തേക്ക് പോകുകയായിരുന്ന കെഎം പുത്രി യാസ്മ‌ിൻ എന്ന ഫെറിയിലാണ് തീപിടിത്ത മുണ്ടായത്. ലൊംബോക്ക് കടലിടുക്കിൽ ബുധനാഴ്ച‌ പുലർച്ചെയാണ് അപകടമുണ്ടാ യതെന്ന് പ്രാദേശിക രക്ഷാപ്രവർത്തന ഏ ജൻസി മേധാവി മുഹമ്മദ് ഹരിയാദി പറ ഞ്ഞു.

രക്ഷപ്പെടുത്തിയ 172 പേരെ ബാലിയിലെ യും ലൊംബോക്കിലെയും തുറമുഖങ്ങളിലേ യ്ക്ക് മാറ്റി. മരിച്ചയാൾ ഇന്തോനേഷ്യൻ പൗ രനാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ ഓസ്ട്രേലി യക്കാരനാണെന്നും ബാക്കിയുള്ളവർ ഇ ന്തോനേഷ്യക്കാരാണെന്നും അധികൃതർ അറിയിച്ചു.അപകടസ്ഥലത്തേക്ക് നിരവധി ബോട്ടുകൾ അയച്ച് രക്ഷാപ്രവർത്തനം നടത്തിയതായി ഹരിയാദി പറഞ്ഞു. 200ലധികം രക്ഷാപ്രവ ർത്തകരെയാണ് ദൗത്യത്തിനായി വിന്യസി ച്ചിരിക്കുന്നത്.

ഫെറിക്ക് തീപിടിക്കാനുണ്ടായ കാരണം വ്യ ക്തമായിട്ടില്ല. ഫെറിയിൽ അമിതമായി യാ ത്രക്കാരുണ്ടായിരുന്നോ എന്ന കാര്യവും അ ധികൃതർ പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button