Uncategorized

യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം കള്ളക്കണക്കിൽ; പണം പിരിച്ചതിനും ചെലവഴിച്ചതിനും രേഖകളില്ല

രേഖകളില്ലാതെ പണം ചെലവഴിച്ച് ഓണാഘോഷം നടത്തി മൂവാറ്റുപുഴ നഗരസഭ. യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയിൽ കണക്കിൽ രേഖപ്പെടുത്താതെ പണം പിരിച്ചെടുത്തതായും ചെലവഴിച്ചതായും വിവരാകാശ മറുപടിയിൽ വ്യക്തമായി. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച തുകയുടെ രേഖകൾ പോലും നഗരസഭ ഓഫീസിൽ സൂക്ഷിച്ചിട്ടില്ല.നഗരസഭ മുൻ കൗൺസിലർ നൽകിയ വിവരാകാശ അപേക്ഷയിലാണ് ഓണാഘോഷത്തിനായി പിരിച്ചെടുത്ത തുകയുടെയോ ചെലവാക്കിയ തുകയുടെയോ രേഖകൾ നഗരസഭയിൽ സൂക്ഷിച്ചിട്ടില്ലെന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചത്. ഓണാഘോഷത്തിന് പിരിവായി ലഭിച്ച തുക, സംസ്‌ഥാന സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ട്, ആഘോഷത്തിന് ചെലവഴിച്ച തുക, ഫണ്ട് ശേഖരണം നടത്തിയ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവയാണ് വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ നഗരസഭ നൽകിയ മറുപടിയിൽ ഈ വിവരങ്ങളൊന്നും ഓഫീസിൽ റെക്കോർഡായി സൂക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി.നഗരസഭാ ഫയലിൽ ക്രോഡീകരിച്ചിട്ടുള്ള വിവരങ്ങൾ പരിശോധിച്ചതിൽ അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ മറുപടി നൽകാൻ നിർവാഹമില്ല എന്നാണ് സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ വിശദീകരണം. ലഭിച്ച മറുപടി തൃപ്‌തികരമല്ലെങ്കിൽ ഒരു മാസത്തിനകം അപ്പീൽ അധികാരിയായ മുനിസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാമെന്നും മറുപടി കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button