Uncategorized
പോസ്റ്റുകൾ ഇല്ലാതാക്കുന്നത് ഭീരുത്വം; ദീപലേഖ മാനദണ്ഡമില്ലാത്ത സ്ഥലം മാറ്റങ്ങളുടെ രക്തസാക്ഷി: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ച വിഷയത്തിലാണ് വിമര്‍ശനം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്ന് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാറ്റിയെന്നും ഇത് ഒറ്റപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഗൗരവമേറിയ വിഷയമാണ്. മുഖ്യമന്ത്രി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എല്ലാവരും തയ്യാറായിക്കോ ട്രാന്‍സ്ഫര്‍ ഉണ്ടാകും എന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകളാണ് ദീപ ലേഖയെ ദൂരത്തേക്ക് സ്ഥലംമാറ്റാന്‍ കാരണം. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ കൊലപാതകം ആണ് ഇത്. മാനദണ്ഡമില്ലാത്ത സ്ഥലം മാറ്റങ്ങളുടെ രക്തസാക്ഷിയാണ് ദീപ ലേഖ’, റിയാസ് പറഞ്ഞു.




