സർക്കാരിന് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളുണ്ടായി’; മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പിണറായി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്ലാ വിവരങ്ങളും കുടുംബം പങ്കുവെച്ചെന്നും കുടുംബത്തിന്റെ തുടര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചകളുണ്ടായെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീഴ്ചകള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ ചെയ്യേണ്ട പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തില്ലെന്നും നാട്ടില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ ഇടപെടണമെന്ന് ഉദ്യോഗസ്ഥര്‍ക്കറിയില്ലെന്നും വിമര്‍ശനമുണ്ടായി.
ഗൗതമിന്റെ സഹോദരന് KMMLല്‍ ജോലി നല്‍കണം. കുടുബത്തിന് സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പാക്കണം. ഗൗതമിന്റെ കുടുംബത്തിന് ഭവനം നല്‍കണം എന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




