Uncategorized
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചു; തിരുവനന്തപുരത്ത് സഹോദരിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം തിരുവല്ലത്ത് ബൈക്കിടിച്ചുണ്ടായ അപകടത്തിൽ സഹോദരിമാർക്ക് ദാരുണാന്ത്യം. തിരുവല്ലം ഇടയാർ സ്വദേശിനികളായ ശാന്തമ്മ, വിജയമ്മ എന്നിവരാണ് മരിച്ചത്. ക്ഷേത്ര ദർശനത്തിന് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




