Uncategorized
കേളകം: അടക്കാത്തോട് റോഡിലെ പെരുന്താനം വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

കേളകം അടക്കാത്തോട് റോഡിൽ പെരുന്താനം വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു പെരുന്താനം സ്വദേശി പൂവത്തിങ്കൽ റെജിയുടെ മകന് എഡ്വിൻ (19) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




