Uncategorized
തളിപ്പറമ്പില്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം
വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം

കണ്ണൂര്‍: തളിപ്പറമ്പില്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. പട്ടുവം ജുമാഅത്തെ പള്ളിക്ക് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടുവം സ്വദേശി കെ പി അമാന്‍ ആണ് മരിച്ചത്. പട്ടുവം യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമാന്‍. വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.




