Uncategorized

ഒമാൻ തീരത്ത് ടാങ്കറിൽ സ് ഫോടനമെന്ന് യുകെഎംടിഒ റിപ്പോർട്ട്

മസ്കത്ത്: ഒമാൻ തീരത്തിന് സമീപം ടാങ്കറിൽ സ്ഫോടനം നടന്നതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്റെ (യുകെഎംടിഒ) റിപ്പോർട്ട്. ജീവനക്കാരും കപ്പലും സുരക്ഷിതരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഞായറാഴ്‌ചയാണ് കപ്പലിൽ സ്ഫോടനം നടന്നത്. ഒമാനിലെ ഖസബിന് 20 നോട്ടിക്കൽ മൈലോളം അകലെയുള്ള ടാങ്കറിൽ പൊട്ടിത്തെറി നടന്നതായി തിങ്കളാഴ്ച പുലർച്ച 4.37നാണ് യുകെഎംടിഒ റിപ്പോർട്ട് ചെയ്‌തത്. പ്രദേശത്തിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായാൽ ഉടൻ ഏജൻസിയെ അറിയിക്കണമെന്നും യുകെഎംടിഒ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചചയും ഒമാൻ തീരത്ത് രണ്ട് കപ്പലുകളിൽ ആക്രമണവും സ്ഫോടനവും നടന്നതായി യുകെഎംടിഒ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഖസബിനും ലിമക്കും സമീപമാണ് അന്ന് കപ്പലിന് നേരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. ഖസബിന് ഏകദേശം 21 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ടാങ്കറിൽ സ്ഫോടനവും സമീപത്ത് വലിയ സ്ഫോടനവും റിപ്പോർട്ട് ചെയ്തതായിരുന്നു റിപ്പോർട്ട്. ലിമയിൽ നിന്ന് 11 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ടാങ്കറിൽ അജ്ഞാത പ്രൊജക്റ്റെൽ ഇടിച്ചതായും എഞ്ചിൻ റൂമിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്തതിരുന്നു. ഒരു കപ്പൽ പ്രവർത്തന രഹിതമായും റിപ്പോർട്ടുണ്ടായിരുന്നു. ഇതേതുടർന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിസ്ഥിതി അതോറിറ്റി വ്യക് തമാക്കിയിട്ടുണ്ട്.

ജലാശയങ്ങളിൽ പരിശോധനകൾ തുടരുന്നതി നൊപ്പം ഡാറ്റയുടെയും ഉപഗ്രഹ ചിത്രങ്ങളുടെയും വിശകലനം, സാങ്കേതിക നിരീക്ഷണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും നിരീക്ഷണ നടപടികളിൽ ഉൾപ്പെടുന്നുണ്ട്. പ്രദേശത്തെ കപ്പലുകൾ ജാഗ്രത പാലിക്കാനും സംശയാസ്പ‌ദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും പരിസ്ഥിതി അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനു ജനങ്ങളോട് അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button