Uncategorized

തിരുവനന്തപുരത്ത് ട്രാന്‍സ്‌ഫോമറില്‍ കാറിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. അഞ്ചുതെങ്ങിന് സമീപം കായിക്കരയിലാണ് സംഭവം. കായിക്കര മൂലയില്‍ തോട്ടം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ട്രാന്‍സ്‌ഫോമറിന് സമീപം ഇരുചക്ര വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവിനെയും കാറിടിച്ച് തെറിപ്പിച്ചു. കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്‍ അമിതവേഗതിയില്‍ വര്‍ക്കല ഭാഗത്തേക്ക് പോവുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതേ വാഹനം മുതലപ്പൊഴി ഭാഗത്ത് രണ്ടുപേരെ ഇടിച്ചിട്ട് പോയതായും പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button