ജന്തർ മന്തറിലെ പൊലീസ് അതിക്രമം: അമിത് ഷാ പ്രസ്താവന നടത്തണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട് പ്രതിപക്ഷം

ദില്ലിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനെതിരെ പോലീസ് അഴിച്ചുവിട്ട അതിക്രൂരമായ അക്രമണത്തെ പറ്റി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് പാർലമെൻറിൽ ആവശ്യപ്പെട്ട് പ്രതിനിഷേധം. കനത്ത പ്രതിഷേദത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തി വെച്ചു. സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഉന്നയിച്ചു പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ഉച്ചയ്ക്ക് പൊതു പരീക്ഷ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച നടക്കും.അതേസമയം അക്രമത്തെ പറ്റി രാജ്യസഭയിൽ അമിത് ഷാ വന്ന് പ്രസ്താവന നടത്തണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ള പ്രതിപക്ഷ എംപി-മാർ ആവശ്യപ്പെട്ടു.
നേരത്തെ ഡോ. ജോൺ ബ്രിട്ടാസ് എം പിയും ഡോ. വി ശിവദാസൻ എംപിയും രാജ്യ സഭാ ചെയർമാന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയിരുന്നു . ജൂൺ 20ന് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനെതിരെ പോലീസ് അഴിച്ചുവിട്ട അതിക്രൂരമായ അക്രമം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും, നൂറോളം പരീക്ഷകളിൽ ചോദ്യ പേപ്പർ ലീക്ക് ആരോപണം നേരിടുന്നതും അമ്പതോളം പുനഃപരീക്ഷകൾ നടത്തേണ്ടിയും വന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണം എന്നും നോട്ടീസിൽ ആവശ്യപെട്ടിട്ടുണ്ട്.




