ഓസ്ട്രേലിയയിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു

പെർത്ത് ഓസ്ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി സ്വദേശി ആൻമേരി ജോയി (30) ആണ് മരിച്ചത്. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്.
ഭർത്താവ്: ശരത് ജോസ്. മകൾ: ഹോളി ആൻ ശരത്.ഇന്നലെ ടോക്കിൻ ഹൈവേ മിൽസ് റോഡ് വെസ്റ്റ് ജംഗഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആൻമേരിക്ക് ഗുരുതരമായി പരുക്കേറ്റത്. ഉടൻതന്നെ സമീപത്തെ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33-കാരനും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.




