Uncategorized

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ഉത്തരംമുട്ടി ഷോൺ ജോർജ്

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ മറുപടിയില്ലാതെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും കൈരളി ന്യൂസ് കൊടുക്കുന്ന വാർത്തയ്ക്ക് ഉത്തരം പറയേണ്ട കാര്യം തനിക്കില്ലെന്നും ഷോൺ ജോർജ് പൊട്ടിത്തെറിച്ചു.

സമീപകാലത്ത് സംസ്ഥാന ബിജെപി നേതൃത്വത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദം. യുവമോർച്ചയുടെയടക്കം ചുമതലയുള്ള പ്രഭാരി സ്ഥാനത്തുനിന്ന്‌ ജനറൽ സെക്രട്ടറി അനൂപ്‌ ആന്റണിയെ യുദ്ധകാല അടിസ്ഥാനത്തിൽ മാറ്റിയിരുന്നു. പി സി ജോർജിന്റെയും ഷോണിന്റെയും നിലപാടുകൾ ബിജെപിയുടേതല്ലെന്ന്‌ പരസ്യമായി പ്രതികരിച്ച്‌ അനൂപ്‌ ആൻ്റണി രംഗത്ത് വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button