Uncategorized

രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് നേതാക്കളും എവിടെ ? ബിജെപിയുടെ രാഷ്ട്രീയ അജണ്ടയിൽ കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നു; വിമർശനവുമായി ഇടത് എംപിമാർ

സിജെപി പ്രതിഷേധത്തോടുള്ള കോൺഗ്രസിൻ്റെ നിസ്സംഗതയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇടതുപക്ഷ എംപിമാർ. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുമ്പോഴും കോൺഗ്രസ് മുഖം തിരിച്ചു നിൽക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

രാജ്യത്ത് വളർന്നുവരുന്ന ഈ പ്രക്ഷോഭത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും, ഇതിന് തയ്യാറായില്ലെങ്കിൽ അത് ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഐഎം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ സമരസ്ഥലത്ത് എത്തിയിട്ടും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ടാണ് എത്താതിരിക്കുന്നതെന്ന് അവർ രാജ്യത്തോട് വിശദീകരിക്കേണ്ടി വരുമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.കോൺഗ്രസിൻ്റെ ഈ നിലപാടിനെ രാഷ്ട്രീയ വിഡ്ഢിത്തം എന്നാണ് എഎ റഹീം എംപി വിശേഷിപ്പിച്ചത്. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ഒളിച്ചോടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾക്ക് മുന്നിൽ നിശബ്ദ കാഴ്ചക്കാരായി നിൽക്കുന്ന കോൺഗ്രസിൻ്റെ ഈ ‘കുറ്റകരമായ മൗനത്തിന്’ വരുംകാലങ്ങളിൽ വിദ്യാർത്ഥികൾക്കും സമൂഹത്തിനും മുന്നിൽ വലിയ വില നൽകേണ്ടി വരുമെന്നും റഹീം എംപി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button