Uncategorized
കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു, അഭിഭാഷകന് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി : വാദ പ്രതിവാദങ്ങൾക്കിടെ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച അഭിഭാഷകന് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. അഡ്വക്കറ്റ് മാത്യൂസ് ജെ നെടുമ്പാറയെയാണ് വിലക്കിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെതാണ് നടപടി. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ഓൺലൈനായോ നേരിട്ടോ കോടതി നടപടികളിൽ പങ്കെടുപ്പിക്കരുതെന്നാണ് ഉത്തരവ്. അഭിഭാഷകന് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ പറയുന്നു. കോടതി നടപടി റെക്കോർഡ് ചെയ്യുന്നത് നേരത്തെ സുപ്രീം കോടതിയും വിലക്കിയിട്ടുണ്ട്. എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്ന് അഭിഭാഷകൻ മാത്യുസ് ജെ നെടുമ്പാറ പ്രതികരിച്ചു. ഇനിയും കോടതി നടപടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കും. കോടതി നടപടികൾ പൊതുജനം അറിയേണ്ടതാണെന്നും അഭിഭാഷകൻ വിശദീകരിച്ചു.




