മാനന്തവാടി- ബോയ്സ് ടൗണ്‍- വിമാനത്താവളം റോഡ്; സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കും

മാനന്തവാടി -ബോയ്സ് ടൗണ്‍- പേരാവൂര്‍-ശിവപുരം- മട്ടന്നൂര്‍ വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാൻ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിൽ ബന്ധപ്പെട്ടവർക്ക് നിര്‍ദ്ദേശം നല്കി.
റോഡ് കടന്നുപോകുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും കണക്കെടുത്ത് വില നിർണയം നടത്തുന്നതിന് സമയബന്ധിതമായി നടപടികൾ കൈക്കൊള്ളണം. ഇതിനായി നിലവിലുള്ളതിന് പുറമെ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. സര്‍വെ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സര്‍വെ നടപടികളുടെ ഭാഗമായി കൂടുതല്‍ ഉപകരണങ്ങളും ജീവനക്കാരെയും ലഭ്യമാക്കും.
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ വില്ലേജുകളില്‍ സര്‍വെ വിഭാഗവുമായി ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കും. കെ.ആര്.എഫ്.ബി യുമായി ചേര്‍ന്ന് റോഡ് കടന്നുപോകുന്ന ഭാഗങ്ങളില്‍ സംയുക്ത പരിശോധന നടത്തും. എത്രയും വേഗം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറാന്‍ കഴിയണമെന്ന് നിര്‍ദ്ദേശം നല്കി.
റവന്യു,സര്‍വെ തുടങ്ങി.



