Uncategorized

നയപ്രഖ്യാപനത്തിന് മുൻപ് ഡിജിപി നിയമസഭാ അകത്തളത്തിൽ; വിവാദം

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് മുൻപ് ഡിജിപി നിയമസഭാ അകത്തളത്തിൽ കയറിയത് വിവാദത്തിൽ. ഡിജിപി റവാഡ ചന്ദ്രശേഖർ എത്തിയത് സിവിൽ വേഷത്തിലാണ്.

പൊലീസ് മേധാവി സഭയ്ക്ക് ഉള്ളിൽ കയറിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ് എന്നാണ് വിമർശനം. അശ്രദ്ധ മൂലം സംഭവിച്ചതാകാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

അതേസമയം, നയപ്രഖ്യാപനത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന ഗവർണറുടെ നിർദേശം തള്ളി സർക്കാർ. പൊലീസ് ബാൻഡ് വായിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം. സർക്കാരിൻ്റെ കാര്യപരിപാടിയിൽ ഉണ്ടായിരുന്നത്, ദേശീയ ഗാനം മാത്രം. ഗവർണറെ സർക്കാർ അവഹേളിച്ചെന്ന് വി. മുരളീധരൻ എംഎൽഎ ആരോപിച്ചു.ഇന്ദിരാ ഗ്യാരൻ്റിക്ക് ഊന്നൽ നൽകിയും കേന്ദ്ര വിമർശനം ഒഴിവാക്കിയുമായിരുന്നു വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം. കെഎസ്ആർടിസി ബസിൽ വനിതകൾക്ക് സൗജന്യയാത്ര സർക്കാരിൻ്റെ ഉറപ്പ്. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 25 ലക്ഷത്തിൻ്റെ പരിരക്ഷ, ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും പ്രഖ്യാപനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button