Uncategorized
സ്വിഗ്ഗിയുടെ മറവില്‍ മദ്യവില്‍പ്പന; 42 കുപ്പികളുമായി ഡെലിവറി ബോയ് അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ ഡെലിവറി ബോയ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ലിബിന് ജോസ് ആണ് അറസ്റ്റിലായത്. 42 കുപ്പി മദ്യവും പ്രതിയില്‍ നിന്നും പിടികൂടി. സ്വിഗ്ഗി ഡെലിവറി ബോയ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലിബിന്. 700 രൂപയ്ക്കാണ് പ്രതി മദ്യം വിറ്റിരുന്നത്.കഴിഞ്ഞ കുറച്ചു കാലമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. താമസിച്ചിരുന്ന പനയപള്ളി കോര്പ്പറേഷന് കോളനിയില്‍ വച്ചാണ് മട്ടാഞ്ചേരി പോലീസ് പ്രതിയെ പിടികൂടിയത്. മദ്യം വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. മദ്യ വില്‍പ്പന നടത്തുന്നതില്‍ ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.




