Uncategorized

ആലപ്പുഴയിൽ വയോധികനായ മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ അരൂരിൽ വയോധികനായ മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ. അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ (72) ആണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന് പഞ്ചായത്ത് നമ്പർ കിട്ടാൻ വൈകുന്നതിൻ്റെ വിഷമത്തിലായിരുന്നു സുബ്രമണ്യൻ എന്നും ബന്ധുക്കൾ പറഞ്ഞു. വീടിന് നമ്പറില്ലാത്തതിനാൽ അവസാനഗഡു തുക ലഭിച്ചിരുന്നില്ല. രോഗവും ഭാര്യയ്‌ക്ക് അപകടമുണ്ടായതും കാരണം ബുദ്ധിമുട്ടിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button