Uncategorized

ഇനിയെങ്ങനെ ജീവിക്കും… തൊഴിലുറപ്പ് തൊഴിലാളികളുടെ വയറ്റത്തടിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് വിബി ജി റാംജി പദ്ധതി നിലവിൽ വരുമ്പോൾ ഈ മേഖലയിൽ പണിയെടുക്കുന്നവർ വലിയ ആശങ്കയിൽ ആണ്. സംസ്ഥാന സർക്കാർ നഗര മേഖലയിൽ നടപ്പിലാക്കി വന്നിരുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയേ ഏതാണ്ട് പൂർണമായും കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ അവഗണിച്ചിരിക്കുന്നു. ഇതോടെ വരുമാന മാർഗം തന്നെ നിലയ്ക്കുന്ന അവസ്ഥയിലാണ് പല തൊഴിലുറപ്പ് തൊഴിലാളികളും.തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് തനതു ഫണ്ട് ഉപയോഗിച്ചാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുക. 7.2 കോടി രൂപയുടെ പദ്ധതി വെച്ചിട്ടുണ്ടെന്നും പുതിയ സാഹചര്യത്തിൽ തുക ലഭിക്കുന്നതിനുള്ള പ്രതിസന്ധികൾ ഉണ്ടെന്നും കോഴിക്കോട് ഡെപ്യൂട്ടി മേയർ ഡോക്ടർ എസ് ജയശ്രീ ടീച്ചർ പറഞ്ഞു.100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഗ്രാമ നഗര വ്യത്യാസമില്ലതെ ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നല്‍കിയിരുന്നു. ഇതും ഇനി നൽകുമെന്ന് തൊഴിലാളികൾക്ക് പ്രതീക്ഷയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button