Uncategorized

വിഴിഞ്ഞത് അദാനിയുമായി കൈകോർക്കൽ; 49% ഓഹരി വാങ്ങി എംഎസ്എസി, കേരളത്തിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപം

തിരുവനന്തപുരം: വിഴിഞ്ഞത് അദാനി പോർട്സും എംഎസ്‍സിയും തമ്മിൽ കൈ കോർത്ത് നിക്ഷേപം. വിഴിഞ്ഞം തുറമുഖത്തെ 49 ശതമാനം ഓഹരിയാണ് എംഎസ്എസി വാങ്ങിയത്. കേരളത്തിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണിത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ടെര്‍മിനൽ വിഭാഗമാണ് നിക്ഷേപം നടത്തുന്നത്. 13,000 കോടി രൂപയാണ് ഇവർ നിക്ഷേപിക്കുന്നതെന്നാണ് റിപ്പോർട്ട്. 27,000 കോടിയാണ് മൊത്തം നിക്ഷേപം.

അതേസമയം, തുറമുഖത്തിന്‍റെ ശേഷി 16 ലക്ഷം ടിഇയുവിൽ നിന്ന് 57 ലക്ഷം ടിഇയു ആകും. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്‍സി നടത്തുന്നത്. തുറമുഖ വളർച്ചയിൽ കുതിച്ചു ചാട്ടമെന്ന് അദാനി പ്രതികരിച്ചു. 13000 കോടിയുടെ നിക്ഷേപമാണ്. എന്നാൽ 2075 ൽ തുറമുഖം സംസ്ഥാനത്തിന് കൈ മാറുമ്പോൾ എംഎസ്‍സിയുടെ റോൾ എന്താകുമെന്നതിലാണ് ആകാംക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button