തൃശൂർ മുള്ളൂർക്കരയിൽ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാന

തൃശ്ശൂർ മുള്ളൂർക്കരയിൽ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാന. തൃശ്ശൂർ – പട്ടാമ്പി സംസ്ഥാനപാത മുറിച്ച് കടന്നാണ് കാട്ടാന എത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ വാഴക്കോട് ബിആർഡിയ്ക്ക് സമീപത്തുകൂടിയാണ് റോഡ് മുറിച്ച് കാട്ടാന ജനവാസ മേഖലയിലേക്ക് കയറിയത്. വനംവകുപ്പ് സംഘമെത്തി പിന്നീട് ആനയെ തുരത്തിയെങ്കിലും ജനങ്ങൾ ആശങ്കയിലാണ്മുള്ളൂർക്കരയിൽ കാട്ടാന ഭീതി തുടർക്കഥയാവുകയാണ്. മനുഷ്യ വന്യജീവി സംഘർഷങ്ങളെ തുടർന്ന് കാട്ടാന ആക്രമണത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മൂള്ളൂർക്കരയിലെ കാട്ടാന ഭീതി തുടർക്കഥയാവുന്നത്. പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും അധികൃതർ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടില്ല.ഈ മാസമിത് രണ്ടാം തവണയാണ് പ്രദേശത്ത് കാട്ടാന ഭീതിയുണർത്തുന്നത്. ഈ ജൂൺ 5ന് ആയിരുന്നു മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 10 ആം വാർഡ് വളവിൽ ജനങ്ങളിൽ പരിഭ്രാന്തി പരത്തി കാട്ടാന ഇറങ്ങിയത്. രാത്രി 7 മണിയോടെയാണ് എടപ്പാറ ഉന്നതിയിലും, വാടക്കൽപ്പടി ഭാഗത്തും കാട്ടാന എത്തിയത്. കാട്ടാനയെ നേരിൽ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. പലരുടെയും വീട്ടുവളപ്പുകളിൽ കയറിയ കാട്ടാന വാഴ, തെങ്ങ് , മാവ്, പ്ലാവ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു




