Uncategorized

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട് : 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ.വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.

പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നതിനാൽ വളരെ ചെറിയ മുറിവുകളിലൂടെ നട്ടെല്ലിന്റെ ഘടന ക്രമീകരിക്കുന്ന അത്യാധുനിക ചികിത്സരീതി ഉപയോഗിച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഏർലി ഓൺസെറ്റ് സ്കോളിയോസിസ് എന്ന രോഗാവസ്ഥയ്ക്കുള്ള ചികിത്സ അതീവ സങ്കീർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. നട്ടെല്ലിന്റെ അമിതമായ വളവ് മൂലം കുട്ടികളുടെ നെഞ്ച്, ഹൃദയം, ശ്വാസകോശം എന്നിവയുടെ സ്വാഭാവിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button