അസാധരണ നടപടിയുമായി ഇഡി, കൂടെ കേരള പൊലീസും; ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

തിരുവനന്തപുരം: ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതില്‍ അസാധാരണ നടപടികളുമായി പൊലീസും എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റും. ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ കൊണ്ട് തന്നെ വിധി റദ്ദാക്കാന്‍ പൊലീസ് ഹര്‍ജി നല്കി. ജാമ്യം നല്കിയ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിലും അപ്പീല്‍ നല്കി. ഇഡിയുടെ കൂടി വാദം കേള്‍ക്കാനായി പന്ത്രണ്ടാം പ്രതി ലെനിന് രാജിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവെക്കുകയും ചെയ്തു.
ദേശീയതലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ ഇപ്പോല്‍ അസാധാരണമായ നടപടികളാണ് നടക്കുന്നത്. ജാമ്യം നല്‍കരുതെന്ന പൊലീസ് റിപ്പോര്‍ട്ടിന് കടക വിരുദ്ധമായി പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. ഇടതു ഭരണത്തില്‍ സിപിഎം പ്രതിനിധിയായി നിയോഗിച്ചയാളാണ് ഗീനാകുമാരി. ഗീനാകുമാരിയുടെ നടപടി വലിയ വിവാദമായതോടെയാണ് ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ കൊണ്ട് തന്നെ വിധി റദ്ദാക്കാന്‍ പൊലീസ് ഹര്‍ജി നല്‍കിയത്.
ബിഎന്‍എസ് 483 സെക്ഷന്‍ 3 പ്രകാരമാണ് പൊലീസ് നടപടി. തെറ്റായ വിവരത്തിന്റെയോ വാദങ്ങളുടെയോ അടിസ്ഥാനത്തിലാണ് ജാമ്യം നല്കിയതെങ്കില് അതേ കോടതിക്ക് തന്നെ വിധി തിരുത്താന്‍ അധികാരം നല്‍കുന്നതാണ് വകുപ്പ്. ജാമ്യം നല്‍കരുതെന്ന റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ വാദിച്ചത് മൂലമാണ് കോടതി ഉത്തരവുണ്ടായതെന്നും അത് കൊണ്ട് വിധി തിരുത്തണം എന്നുമാണ് പൊലീസിന്റെ ആവശ്യം.




