Uncategorized

ഒടുവിൽ ബിജെപി പാളയം വിട്ടു; ‍അണ്ണാമലൈ രാജി വച്ചു

കെ അണ്ണാമലൈ ബിജെപി വിട്ടു. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നുള്ള അണ്ണാമലൈയുടെ രാജി ബിജെപി ഔദ്യോ​ഗികമായി സ്വീകരിച്ചു. മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ സമർപ്പിച്ച രാജി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സ്വീകരിച്ചതായും ഇതോടെ അണ്ണമലൈയ്ക്ക് പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചതായി ബിജെപി ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെ ജൂൺ 2ന് അണ്ണാമലൈ ന്യൂഡൽഹിയിലെത്തി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മൗനം വെടിഞ്ഞു ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് അണ്ണാമലൈ പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് പൂർണ്ണമായി മൗനം പാലിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തന്റെ കുറിപ്പിൽ എവിടെയും ബിജെപിയെക്കുറിച്ചോ പാർട്ടി നേതൃത്വത്തെക്കുറിച്ചോ അദ്ദേഹം സൂചിപ്പിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button