Uncategorized

ബ്ലാത്തൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

​ബ്ലാത്തൂർ: മഞ്ഞാങ്കരിയിൽ മിനി ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.
​ഇന്ന് രാവിലേ 9 30 ഓടെ ആയിരുന്നു സംഭവം. മഞ്ഞാങ്കരി റോഡിലൂടെ പോവുകയായിരുന്ന മിനി ലോറി പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button