Uncategorized

‘പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായി’; സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ വിഭാഗീയത നിഴലിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്. പഴയ വിഭാഗീയതുടെ അവശിഷ്ടം പലരുടെയും മനസിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാർത്ഥിനിർണയത്തിൽ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സമ്മതിക്കുന്നു. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അടിത്തട്ടിൽ അവലോകനം ചെയ്ത ശേഷം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പാണ് പുറത്തുവന്നത്. ആഴത്തിലുള്ള ചർച്ചകൾ അടിത്തട്ട് മുതൽ നടന്നെങ്കിലും മാധ്യമങ്ങൾ ഉയർത്തിയ വിമർശനങ്ങൾ അതേ പോലെ ഉന്നയിക്കാൻ പലരും ശ്രമിച്ചുവെന്നാണ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ അവലോക റിപ്പോർട്ടിൽ പറയുന്നത്. പഴയ വിഭാഗീയതുടെ അവശിഷ്ട്‌ം പലരുടെയും മനസിലുണ്ട്. വിഭാഗീയതയുടെ അടിസ്ഥാനത്തിലുള്ള ചർച്ചകൾ പലയിടത്തും ഉണ്ടായി. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചപറ്റി.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജില്ലാ കമ്മിറ്റിയുടെ സ്ഥാനാർഥിപ്പട്ടിക അംഗീകരിച്ചതിൽ സംസ്ഥാന സെക്രട്ടറിയേറ്റിനും കമ്മിറ്റിക്കും വീഴ്ച ഉണ്ടായെന്നാണ് റിപ്പോർട്ടിൽ സമ്മതിക്കുന്നത്. തളിപ്പറമ്പിലെ സ്ഥാനാർത്ഥിനിർണയത്തിൽ പാളിച്ചിയുണ്ടായെന്ന് ജില്ലാ കമ്മിറ്റി അംഗീകരിച്ച എന്നായിരുന്നു നേരത്തെ നേതൃത്വം പറഞ്ഞത്. പയ്യന്നൂരിലെ തോൽവി വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജി സുധാകരനും ടി.കെ ഗോവിന്ദനും വി.കുഞ്ഞികൃഷ്ണ്‌ണനും ഉൾപ്പെടെയുള്ള പാർട്ടി വിമതർ യുഡിഎഫിനൊപ്പം ചേർന്ന് സ്ഥാനാർഥികളായത് തിരിച്ചടിയായി.

വിമതർ പാർട്ടിയുടെ മതിപ്പ് കുറച്ചെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തൽ. ഏതെങ്കിലും നേതാക്കളുടെ പ്രവർത്തന ശൈലിയിൽ തെറ്റുപറ്റിയെന്ന് കണ്ടെത്തൽ പുറത്തുവന്ന ഭാഗങ്ങളിൽ ഇല്ല. യാഥാർഥ്യത്തിൻ്റെ കണിക പോലും ഇല്ലാത്ത വ്യാജവാർത്തകൾ വരുന്നുവെന്ന് സിപിഎം വിശദീകരണം.
പാർട്ടി യോഗങ്ങളിൽ നടന്നതെന്ന പേരിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളിൽ വരുന്നത്. സിപിഎമ്മിൽ ആരു നേതാവാകണം എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും വ്യാജവാർത്തകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button