Uncategorized
മാക്കൂട്ടം ചുരത്തിൽ തടി ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്.

കൊടക്: കണ്ണൂർ- മാക്കൂട്ടം ചുരത്തിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് ചുരത്തിന്റെ വശത്തേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്.
അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടി കയറ്റി വരികയായിരുന്ന ലോറി വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞതെന്ന് സംശയിക്കുന്നു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതത്തിന് ചെറിയ തോതിൽ തടസ്സം നേരിട്ടെങ്കിലും അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.




