സ്വർണവിലയിൽ വൻ കുതിപ്പ്; ഇനി നിർണായകം ഇറാൻ യുദ്ധം

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 210 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,430 രൂപയായി ഉയർന്നു. പവൻ വിലയിൽ 1680 രൂപയുടെ വർധനയുണ്ടായി 1,07,440 രൂപയായാണ് വില ഉയർന്നത്. 18കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിൻന്റെ വില 11,035 രൂപയായും പവൻറേത് 88,280 രൂപയായുമാണ് വില ഉയർന്നത്.രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുകയാണ്. രണ്ടാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്കാണ് രാജ്യാന്തര വിപണിയിൽ സ്വർണം അടുക്കുന്നത്. സ്പോട്ട് ഗോൾഡ് നിരക്കിൽ ഇന്ന് 1.6 ശതമാനത്തിൻ്റെ ഉയർച്ചയുണ്ടായി. ഔൺസിന് 4,139.64 ഡോളറായാണ് വില ഉയർന്നത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.7 ശതമാനം വർധിച്ചു. 4,144.20 ഡോളറായാണ് നിരക്കുയർന്നത്.അതേസമയം, മിഡിൽ ഈസ്റ്റിൽ സംഘർഷം വ്യാപിച്ചാൽ അത് വരും ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ സ്വാധീനം ചെലുത്തും. മിഡിൽ ഈസ്റ്റിൽ യുദ്ധം ശക്തമാവുകയും എണ്ണവില ഉയരുകയും ചെയ്‌താൽ അത് സ്വർണത്തിന്റെ വിലയിടിവിന് കാരണമാകും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. റോയിട്ടേഴ്സ് സർവേയിൽ ഉൾപ്പടെ ഇതിനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്‌ധർ പ്രവചിക്കുന്നത്. ഇതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും




