കണ്ണൂർ പ്രസ് ക്ലബ് റോഡിലെ ഏഴ് കടകളിൽ മോഷണം.

കണ്ണൂർ പ്രസ് ക്ലബ് റോഡിലെ ഏഴ് കടകളിൽ മോഷണം ഇന്നലെ അർദ്ധരാത്രിയാണ് കള്ളൻ കടകളുടെ മേൽക്കൂരയിലെ ഷീറ്റ് പൊളിച്ചും പൂട്ട് തകർത്തും അകത്ത് കയറിയത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട് വാച്ച്,ബാഗ് , പച്ചക്കറി,മൊബൈൽ തുടങ്ങിയവ വിൽപ്പന നടത്തുന്ന കടകളിലാണ് കവർച്ച നടന്നത്.ജനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള വാച്ച് കടയിൽ നിന്നും മേശവലിപ്പിൽ ഉണ്ടായിരുന്ന മൂവായിരം രൂപയും എട്ട് വാച്ചുകളും നവാസിന്റെ താജ് മൊബൈൽ ഷോപ്പിൽ നിന്ന് ഇയർഫോൺ ചാർജർ അനസ് കക്കാടിന്റെ ബാഗ് കടയിൽ നിന്നും രണ്ടായിരം രൂപയും ടീബാ സ്റ്റോറിൽ നിന്ന് വാക്കത്തിയും മറ്റുപകരണങ്ങളും അയ്യായിരം രൂപയും കവർന്നു നാസർ കക്കാടിന്റെ തുണിക്കടയുടെ പൂട്ട് പൊളിച്ച് കയറിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ല തൊട്ടടുത്ത് രതീഷിന്റെ പച്ചക്കറി കടയിലും കള്ളൻ കയറി ഫൂട്ട് ഓവർ ബ്രിഡ്ജ് റോഡിലെ കൂത്തുപറമ്പ് സ്വദേശി സമീറിന്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്നും പാൻസ്, ഷർട്ട് എന്നിവയും അഞ്ഞൂറ് രൂപയും മോഷണം പോയി.




