Uncategorized

ഉത്തര്‍പ്രദേശില്‍ നാല് മക്കളെ അമ്മ കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നാല് മക്കളെ കൊലപ്പെടുത്തി അമ്മ. 35-കാരിയായ ഗാസിയ ഖാത്തൂണാണ് മക്കളെ കൊലപ്പെടുത്തിയത്. ശേഷം ഒളിവില്‍പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സഫിഖ്(14), സൗദ്(12), ഉമര്‍(10), സാദിയ(8) എന്നിവരെയാണ് അമ്മ കൊലപ്പെടുത്തിയത്.

‘മെയ് 2 ന് ഉച്ചകഴിഞ്ഞ് 3:40 ന് മുറാദാബാദ് മൊഹല്ലയില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ നാല് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ അമ്മയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമാണ്. എന്നിരുന്നാലും മറ്റ് വശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്’, കേസിനെക്കുറിച്ച് എസ്പി പ്രാചി സിംഗ് പറഞ്ഞു.

പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും വിവരമുണ്ട്. യുവതിയുടെ ഭര്‍ത്താവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button