Uncategorized
ഏച്ചൂർ കമാൽ പീടികയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കണ്ണൂർ: ഏച്ചൂർ കമാൽ പീടികയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കമാൽപീടിക റേഷൻ കടയ്ക്ക് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്.
കണ്ണൂർ ഭാഗത്തുനിന്നും വരികയായിരുന്ന ‘കളേഴ്സ്’ ബസ്സും എതിർ ദിശയിൽ നിന്നും വരികയായിരുന്ന ‘ഗുരുദീപം’ ബസ്സുമാണ് തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു ബസ്സുകളുടെയും മുൻഭാഗം തകർന്ന നിലയിലാണ്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി. പോലീസെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.




