Uncategorized

വന്യ മൃഗങ്ങളുടെ ആക്രമണം: സർക്കാറിന്റെ കയ്യിൽ ഒറ്റമൂലിയില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണ് എന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയിൽ യോഗം ചേരും. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 14 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകുന്നത്. ആദ്യ ഗഡു ഉടൻ നൽകും. മരിച്ചവരുടെ രേഖകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തയ്യാറാക്കണം എന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ കയ്യിൽ ഒറ്റമൂലിയില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് അതിരപ്പിള്ളി പഞ്ചായത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിരപ്പിള്ളി വൈശേരിയിൽ പുലർച്ചെ മൂന്നുമണിയോടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ (65) ആണ് മരിച്ചത്. കൃഷി നശിപ്പിക്കാനെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാട്ടാന മോഹനനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button