Uncategorized

കടയ്ക്കലിൽ ബൈക്കപകടം; വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകന് ദാരുണാന്ത്യം

കടയ്ക്കൽ: നിലമേൽ-കടയ്ക്കൽ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവ അഭിഭാഷകൻ മരിച്ചു. കടയ്ക്കൽ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്നു ഇദ്ദേഹം. ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം സംഭവിച്ചത്. നിലമേൽ ഭാഗത്ത് നിന്ന് കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു അനൂപ്. വഴിമധ്യേ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് കടയ്ക്കലിലെ സ്വകാര്യ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വഞ്ചിയൂർ കോടതിയിലെ സഹപ്രവർത്തകർ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങി വൻ ജനാവലി അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് മൃതദേഹം ആനപ്പാറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button