Uncategorized

പൊതുവഴിയില്ല, പൈപ്പ് കണക്ഷനുമില്ല, ആകെയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു: ദുരിതത്തിലായി എറണാകുളത്തെ കുടുംബം

കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. കരുമാല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മാഞ്ഞാലി വ്യാകുലമാതാ പള്ളി സമീപം താമസിക്കുന്ന കുഴുവേലി കെ കെ ആന്റണിയുടെ വീട്ടിലെ കിണറാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞ് താഴ്ന്നത്. കോൺക്രീറ്റ് റിങ് ഉപയോഗിച്ച് നിർമിച്ച കിണറായിരുന്നു ഇത്.

കുടുംബത്തിന്റെ ഏക ശുദ്ധ ജല സ്രോതസായിരുന്നു ഈ കിണർ. പൊതുവഴിയോ പൈപ്പ് കണക്ഷനോ ഇല്ലാത്ത സാഹചര്യത്തിൽ കിണർ തകർന്നത് കുടുംബത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം പഞ്ചായത്തിലും ജന പ്രതിനിധികളെയും അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. മഴക്കെടുതിയിലുണ്ടായ നഷ്ടത്തിന് സഹായം ലഭിച്ചാൽ മാത്രമേ പുതിയ കിണർ നിർമിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button